Movies
അച്ഛൻ മാധവൻ 75-ാം പിറന്നാൾ ആഘോഷമാക്കാനിരുന്നതിനെക്കുറിച്ച് നടി കാവ്യ മാധവൻ. എപ്പോഴും തങ്ങളുടെ കാര്യത്തിനായി ഓടിനടന്ന അച്ഛന്റെ ഈ പിറന്നാൾ മനോഹരമാക്കാനായി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ അതിനൊന്നും നേരമില്ലാതെ അച്ഛൻ തിരക്കായിപ്പോയെന്നും കാവ്യ കുറിച്ചു.
കാവ്യ മാധവന്റെ വാക്കുകൾ
ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.
Movies
അച്ഛൻ കൂടെയില്ലാത്ത ആദ്യത്തെ പിറന്നാളാണ് തനിക്കിതെന്നും അച്ഛനെക്കുറിച്ചുള്ള ഓർമകളാണ് ഈ ദിനത്തിൽ തനിക്ക് സ്വന്തനമാകുന്നതെന്നും കുറിച്ച് നടി കാവ്യ മാധവൻ. താരത്തിന്റെ 40-ാം ജൻമദിനമാണിന്ന്. അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും കാവ്യ പങ്കുവച്ചു.
ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്. കാവ്യ കുറിച്ചു.
രണ്ടുമാസങ്ങൾക്ക് മുൻപ് ജൂൺ 17-നാണ് കാവ്യയുടെ പിതാവ് പി. മാധവൻ അന്തരിച്ചത്. ചെന്നൈയിൽ കാവ്യയ്ക്കൊപ്പമായിരുന്നു ഇവരുടെ താമസം.
കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവന്റെ വിയോഗം നടിയെ തളർത്തിയിരുന്നു. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല് തന്നെ മകള്ക്ക് പൂര്ണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവന്. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്കിയ വ്യക്തി.
പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. നീലേശ്വരം എന്ന ഗ്രാമത്തില് നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യന്റെ ഒരായുസിന്റെ പ്രയത്നം ഉണ്ട്.
Movies
നീലേശ്വരം: ഒരു കാലത്ത് നീലേശ്വരത്തെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു രാജാസ് സ്കൂളിനു സമീപത്തെ സുപ്രിയ ടെക്സ്റ്റൈൽസ് ഉടമ മാധവേട്ടനും കെഎസ്ഇബി എൻജിനിയറായിരുന്ന സഹോദരൻ ജനാർദനനും.
കുട്ടിക്കാലം മുതൽ സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ മകൾ കാവ്യ സിനിമാ രംഗത്തേക്കു പിച്ചവച്ചതോടെ ആ വിലാസം ക്രമേണ മകളുടെ അച്ഛനെന്നായി മാറുകയായിരുന്നു. വ്യവസായിയും സാംസ്കാരിക പ്രവർത്തകനുമെന്ന നിലയിലുള്ള മാധവന്റെ ബന്ധങ്ങളാണ് മകളെ സിനിമാതാരമാക്കിയത്.
ബാലതാരമായെത്തിയ കാവ്യ സിനിമകളിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ “ഇതാ മാധവേട്ടന്റെ മോള്” എന്ന് നീലേശ്വരത്തുകാർ അഭിമാനത്തോടെ പറഞ്ഞു. സിനിമാഭിനയത്തോടൊപ്പം സ്കൂൾ കലോത്സവങ്ങളിലും കാവ്യയുടെ കൈപിടിച്ചു നടന്നത് ഈ അച്ഛനായിരുന്നു. "ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ കാവ്യക്ക് സിനിമാരംഗത്ത് തിരക്കേറിയതോടെ ടെക്സ്റ്റൈൽ ഷോപ്പ് പോലും ഒഴിവാക്കി മകൾക്കൊപ്പം കൊച്ചിയിലേക്കു മാറി.
കാവ്യ നായികയായപ്പോൾ കാവ്യ മാധവനായി മാറിയത് മകളുടെ വളർച്ചയിൽ ഈ അച്ഛനനുള്ള അംഗീകാരമായിരുന്നു. കാവ്യയുടെ ആദ്യവിവാഹം വിവാദങ്ങളിൽ കലാശിച്ചപ്പോഴും ദിലീപുമായുള്ള വിവാഹത്തെത്തുടർന്നുണ്ടായ വിവാദങ്ങളിലും മകൾക്ക് ആത്മധൈര്യം പകർന്ന സൗമ്യസാന്നിധ്യമായി മാധവേട്ടൻ എന്നും കൂടെയുണ്ടായിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഒരു പിതൃദിനത്തിൽ കാവ്യ ഫേസ്ബുക്കിൽ പങ്കുവച്ച അച്ഛനൊപ്പമുള്ള പഴയകാല ചിത്രം കഴിഞ്ഞ ദിവസങ്ങളിലും വൈറലായിരുന്നു.
Movies
കൊച്ചി: നടി കാവ്യ മാധവന്റെ പിതാവും സുപ്രിയ ടെക്സ്റ്റൈല്സ് ഉടമയുമായ കാസര്ഗോഡ് നീലേശ്വരം പള്ളിക്കര വീട്ടില് പി.മാധവന് (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നിന് സ്വവസതിയായ വെണ്ണലയിലെ സഫയര്കോര്ട്ട് വില്ല നമ്പര് 23-ല് എത്തിക്കും. തുടര്ന്ന് പൊതുദര്ശനം.
സംസ്കാരം ഇടപ്പള്ളി ശ്മശാനത്തില് നാളെ രാവിലെ 10.30ന്. ഭാര്യ: ശ്യാമള. മകന്: മിഥുന് (ഓസ്ട്രേലിയ). മരുമക്കള്: റിയ (ഓസ്ട്രേലിയ), നടന് ദിലീപ്.